Followers

Monday, 6 December 2010

ടൈം ശരിയല്ല സര്‍...(കഥ )


വണ്ടി പാര്‍ക്കു ചൈയ്തു ഓഫീസിലേക്കു തിരക്കിട്ട് നടക്കുകയായിരുന്നു ... സാധാരണ കൃത്യ സമയത്ത് ഓഫീസില്‍ എത്തുന്നതാണ് ..ഇന്ന് പുറപ്പെട്ടത്‌ മുതല്‍ ശകുനപ്പിഴവുകലാണ് ..എഴുന്നേല്‍ക്കാന്‍ വൈകിയതിന്റെ തിരക്കില്‍ പെട്ടെന്ന് റെഡി ആയി ലിഫ്ട്ടിനടുത്തെതിയപ്പോള്‍ ലിഫ്റ്റ്‌ വോര്‍ക്ക് ചൈയ്യുന്നില്ല. .പന്ത്രണ്ടാം നിലയില്‍ നിന്നു ഗോവണി ഇറങ്ങി കിതച്ചു കിതച്ച്‌ വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ ഒരു ടയര്‍ പഞ്ഞെര്‍ ആയി കിടക്കുന്നു .

വണ്ടി തുറന്ന് സ്റ്റെപ്പിനി എടുക്കാന്‍ നോക്കുമ്പോളാണ്
താക്കോല്‍ എടുക്കാന്‍ മറന്നു എന്നറിഞ്ഞത് .. വീണ്ടും പന്ത്രണ്ടാം നിലയിലേക്ക് വലിഞ്ഞു കയറി ..താക്കോലെടുത്ത് താഴെ വരുമ്പോഴേക്കും ഒരു പരുവമായിക്കഴിഞ്ഞു ...വളരെ നാളത്തെ ശ്രമത്തിനു ശേഷം കിട്ടിയ ഒരു അപ്പോയിന്റ് മെന്റ് ആണ് ..കൃത്യ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ അങ്ങോട്ട്‌ കേട്ടില്ല ..ഭാവിയിലേക്കുള്ള ഒരു താക്കൊലല്ലേ എന്ന്‌ കരുതി ഉള്ളതില്‍ ഏറ്റവും നല്ല ഡ്രസ്സ്‌ തന്നെ ഇട്ടാണ് ഇറങ്ങിയത്‌ . ടയര്‍ മാറ്റി യിടുന്നതിനിടെ അതാകെ കരിപുരണ്ടു നാശ കോശമായി .. എന്തെങ്കിലുമാകട്ടെ എന്ന്‌ കരുതി വണ്ടിയെടുത്ത്‌ മെയിന്‍ റോഡിലി രങ്ങിയപ്പോള്‍ തിരക്കോട് തിരക്ക് ..നഗരത്തിലുള്ള എല്ലാ വണ്ടികളും തനിക്കെതിരെ ആസൂത്രിതമായി ഇറങ്ങിയപോലെ.. മുന്നില്‍ പോകുന്ന ഓരോ വണ്ടിക്കരനെയും ശപിച്ച്‌ ഓരോ സിഗ്നലിലും കെട്ടിക്കിടന്ന് ഒരു വിധം ഓഫീസിനടുത്തെത്തിയപ്പോള്‍ ഒരു മണിക്കൂ രോളം വൈകി..

മനെജെരോട് പറയേണ്ട നുണകളും രീതിയും മറ്റും മനസ്സിലിട്ടു രേഹെര്സല്‍ എടുക്കുക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നു വിളി.
സര്‍ ,,ഒരു നിമിഷം ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരാള്‍ തന്‍റെ അടുത്തേക്ക്‌ ഓടി വരുന്നു.. സമയം ഇല്ലാത്ത നേരത്ത് ഇനിയിപ്പോള്‍ ഈ കുരിശുമായല്ലോ എന്ന്‌ വിചാരിച്ചു നിക്കുമ്പോള്‍ അയാള്‍ അടുത്തെത്തി.. ഉം എന്ത് വേണം..ഒന്നുമില്ല സര്‍ ..സാറിനെ കണ്ടപ്പോള്‍ ഒരു മുഖ പരിചയം തോന്നി ..അത് കൊണ്ട് വിളിച്ചതാ .. അയാള്‍ തമിഴും മലയാളവും കൂട്ടിക്കലര്‍ത്തി പറയാന്‍ തുടങ്ങി.. അയാളുടെ വര്‍ത്തമാനം ശ്രദ്ധിക്കാതെ നടത്തം തുടര്‍ന്നു.. ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. "എന്താ."ഉങ്ങള്‍ക്ക് നിറയെ പ്രോബ്ലെംസ് ഇരിക്ക് സര്‍ ..കഷ്ട്ടകാലം ആണ് ഇപ്പോള്‍ .. താന്‍ ജോത്സ്യന്‍ ആണോ . .കുറച്ചു അറിയാം സര്‍ ..ആ‍ കൈ ഒന്ന്‍ നോക്കിയാല്‍ ശരിക്കും പറയാമായിരുന്നു.. അതൊന്നും വേണ്ടാ ..എനിക്കിതിലൊന്നും വിശ്വാസമില്ല.. അങ്ങനെ പറയരുത് .. ചിലതൊക്കെ വിശ്വസിച്ചേ പറ്റൂ.. ഒന്ന് കരുതിയിരിക്കുന്നത് എപ്പോഴും നല്ലതല്ലേ സര്‍ ..അയാള്‍ വിടാനുള്ള ഭാവമില്ല .. ആരെയും വിശ്വസിക്കരുത് സര്‍ ..പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ദൈവത്തെ നന്നായി വിളിക്കണം .

"ഓ ആയിക്കോട്ടെ .."
ഓഫീസിനടുത്തു എത്തുന്നത് വരെ അയാള്‍ പിന്നാലെ നടന്നു പറഞ്ഞു കൊണ്ടിരുന്നു.. ഓഫീസിലേക്കു കേറാന്‍ നേരം അയാള്‍ പറഞ്ഞു ..ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല സര്‍ .. വല്ലാതെ വിശക്കുന്നു ...എന്തെങ്കിലും തന്നാല്‍ കഴിക്കാമായിരുന്നു..ഓഹോ അതിനായിരുന്നോ ഈ സമയമാത്രെയും .. തനിക്കത്‌ നേരെത്തെ പറഞ്ഞുക്കൂടായിരുന്നോ ..പോക്കെറ്റില്‍ ആകെ യുള്ളത് മൂന്നു ദിനാറാണ് ..രണ്ടു ദിനാര്‍ പെട്രോളടിക്കണം ..വണ്ടി കരയാന്‍ തുടങ്ങിയിരിക്കുന്നു . അര ദിനാര്‍ സിഗരെട്ടിനു പോയാല്‍ പിന്നെയുള്ളത് അരദിനാരാണ് അത് കൊണ്ട് വേണം ഇന്നത്തെ ഉച്ച ഭക്ഷണം .. സാരമില്ല എന്തെങ്കിലും ചൈയ്യാം .. തല്ക്കാലം ഈ കുരിശിനെ ഒഴിവാക്കാം ..അര ദിനാര്‍ അയാള്‍ക്കെടുത്തു കൊടുത്തു .. കുറെ നന്ദ്രി യൊക്കെ ചൊല്ലി അയാള്‍ സ്ഥലം വിട്ടു..

മനെജേര്‍ നല്ല ചൂടിലാണ് ..
ഇതെന്താ തോന്നുമ്പോള്‍ വരാനുള്ള സ്ഥലമാണോ ..അയാള്‍ പറയുന്നത് മുഴുവന്‍ കേട്ട് കൊണ്ട് നിന്നു.. മറു ത്തോന്നും പറയാന്‍ പോയില്ല..കൂടിയാല്‍ പകുതി ദിവസത്തെ ശമ്പളം കട്ട്‌ ആക്കുമായിരിക്കും . സാരമില്ല ..ഇയാളോട് കെഞ്ചാന്‍ നില്‍ക്കുന്നതിലും ഭേദം അതാണ്‌ .. താനിന്നു മീറ്റിങ്ങിനു പോകുന്നില്ലേ ...ആ‍ ഓര്‍ഡര്‍ കിട്ടിയാല്‍ കമ്പനി രക്ഷപ്പെടും ..താനും .. പോകുകയാണ് സര്‍..

മീറ്റിങ്ങിനു തന്ന സമയം എപ്പോഴെ കഴിഞ്ഞു.. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം .. പറഞ്ഞു തന്ന അഡ്രസ്‌ പ്രകാരം തലങ്ങും വിലങ്ങും ഓടിയിട്ടും ഒരു രക്ഷയുമില്ല .. ഈ കമ്പനി ഏതു ലോകത്താണാവോ..ആദ്യമായിട്ടാണ് ഇവിടെ ..റോഡു ഒരു പിടിയുമില്ല .. റോഡില്‍ കണ്ട പലരോടും ചോധിച്ചെങ്കിലും അങ്ങനെ ഒരു കമ്പനി ആര്‍ക്കും പിടിയില്ല .. അപ്പോഴാണ്‌ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന രണ്ടു ബംഗാളികളെ കണ്ടത് ..ഇവരോട് കൂടി എഒന്നു ചോദിക്കാം .. "ബായ് സാബ്" .. വിളിച്ച ഉടനെ ഒരുവന്‍ അടുത്തു വന്നു ..അറിയാവുന്ന അറബിയിലും ഹിന്ദിയിലും ഇന്ഗ്ലിഷിലും പറഞ്ഞിട്ടും ഒരു രക്ഷയുമില്ല.. അവനു ബന്ഗാളിയല്ലാതെ ..ഒന്നും അറിയില്ല ..കമ്പനിയുടെ കാര്‍ഡ് കാണിച്ചപ്പോള്‍ അവന്‍ ഒന്ന് ചിരിച്ചു ..ഓ ആശ്വാസമായി ..ഇവന് .അറിയാമായിരിക്കും. അവന്‍ അങ്ങ് ദൂരേക്ക് കൈ ചൂണ്ടിക്കാട്ടി .. കേറാന്‍ പറയുന്നതിന് മുന്നേ അവന്‍ തന്നെ ഡോര്‍ തുറന്ന് .വണ്ടിയില്‍ കയറി.. അവന്‍ പറഞ്ഞ വഴിയിലൂടെയെല്ലാം വണ്ടി ഓടിച്ചു ..അവസാനം ഒരിടത്തെത്തിയപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു .. ചുറ്റിലും നോക്കി ഇവിടെ അടുത്തൊന്നും ഒരു കമ്പനിയുമില്ല .. എവിടെയെന്നു അവന്‍റെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി .അവന്‍ പിന്നെയും നേരെ മുന്നിലേക്കുംഅവിടെ നിന്നു വലത്തോട്ടെക്കും വിരല്‍ ചൂണ്ടി ..ഇറങ്ങിപ്പോയി .. ആ‍ ബംഗാളി പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ദേഷ്യം വന്നു... പിന്നെയും കറക്കം തന്നെ..ഒടുവില്‍ ഒരുവിധം സ്ഥലം കണ്ടു പിടിച്ചു ചെന്നപ്പോഴേക്കും സമയവും കഴിഞ്ഞു .. കാണേണ്ട ആളും സ്ഥലം വിട്ടു...എന്തായാലും സ്ഥലം കണ്ടെത്തിയല്ലോ.. നാളെ കരഞ്ഞു കാലില്‍ വീണി ട്ടാനെങ്കിലും ശ്രമിക്കാം..

തിരിച്ചെത്തുമ്പോള്‍ മണി മൂന്നായി ..വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യ ..പോക്കെറ്റില്‍ ആകെ അര ദിനാര്‍ ഉണ്ട് ..അത് കൊണ്ട് ചോറ് എന്തായാലും കിട്ടില്ല .. തല്‍കാലം സാന്ദ് വിച്ച് കഴിക്കാം ..നേരെ സിരിയക്കാരന്റെ ഹോട്ടലില്‍ കേറി രണ്ടു സാന്ദ് വിച്ചിനു ഓര്‍ഡര്‍ കൊടുത്തു.. ഒഴിഞ്ഞ സീറ്റില്‍ ചെന്നിരുന്നു..നേരെ മുന്നില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്ന ആളെഅപ്പോഴാണ്‌ ശ്രദ്ധിച്ചത് .. കാലത്ത് കണ്ട തമിഴന്‍ ..മുന്നില്‍ പ്ലേറ്റുകള്‍ നിറഞ്ഞിരിക്കുന്നു .. ദയനീതയോടെ അയാളെ നോക്കി .. കണ്ട ഭാവം പോലും നടിക്കാതെ പൊരിച്ച കോഴി വെട്ടി വിഴുങ്ങുകയാണ് ...ദുഷ്ട്ടന്‍..തെല്ലൊരു പരവേശത്തോടെ കാലത്ത് അയാള്‍ പറഞ്ഞ വാചകം ഓര്‍മവന്നു . ഉങ്ങളുടെ ടൈം ശരിയല്ല സര്‍.. പണ നഷ്ട്ടം ..ചതി ..മാനഹാനി ..എല്ലാം കാണുന്നുണ്ട് .. ആരെയും വിശ്വസിക്കരുത് ..ഗോപി വെട്ടിക്കാട്ട്

2 comments:

  1. Yes..Time is not good at all.
    If some thing happen we blaim always the time and the GOD

    ReplyDelete
  2. ഇഷ്ട്ടപ്പെട്ടു...ആശംസകള്‍...!!

    ReplyDelete