Followers

Monday, 23 April 2012

സദാചാരപ്പോലീസ് ...കഥ
    ങ്ങള് വേഗം പോക്കൊളീ ..ആരെങ്കിലും കണ്ടാല് പിന്നെ അത് മതി ..
സുഹറ യുടെ നെഞ്ഞിടി പ്പിന്‍റെ ശബ്ദം സൈതാലി ശരിക്കും കേട്ടു..
അനക്കിത് എന്ത് പറ്റി ന്‍റെ സൂറ ..ഇയ്യ്‌ പറെണത് കേട്ടാല്‍ തോന്നും ആദ്ധ്യായിട്ട ഞാന്‍ അന്‍റെ അടുത്തു വരണത് എന്ന് ..
അന്‍റെ ചെക്കന്‍ എന്‍റെ യാണ് എന്ന് ഇന്നാട്ടില് ആര്‍ക്കാ അറിയാത്തത് .. അന്നെ ഞമ്മള് നിക്കാഹ് കഴിച്ചില്ല എന്നല്ലേയുള്ളൂ ..ഇനിയിപ്പോ അങ്ങനെ യാവണം ന്നു വെച്ചാ അങ്ങനെയും ആവാം ... നീയ് വിഷമിക്കാണ്ടിരി ..
സുഹറയുടെ കണ്ണൊന്നു കലങ്ങി ...അവളുടെ സ്വരം ആര്‍ദ്രമായി .. ന്‍റെ പൊന്നിക്കാ ങ്ങളോട് പ്രിയം ഇല്ലാതല്ല .ങ്ങക്ക് എന്തെങ്കിലും പറ്റാതിരിക്കാനാ ..
എനക്ക് എന്ത് പറ്റാന്‍ ..സൈതാലി തെല്ലൊരു സംശയത്തോടെ സൂറായുടെ മുഖത്തേക്ക് നോക്കി ...
ഇന്നലെ രാത്രി എന്താണ്ടായെ എന്ന് ഇങ്ങക്ക് അറിയോ ...
എന്താണ്ടായെ ??
അങ്ങാടീല് പീടികത്തിണ്ണ നിരങ്ങണ കുറെ ഹറാം പിറന്ന ചെക്കന്മാരില്ലേ ..ഇന്നലെ രാതി മൂന്നാലെണ്ണം പുരേല് കേറി വന്നു ..അതില്‍ ങ്ങടെ മോനും ഉണ്ടായിരുന്നു ..അവര്ക്ക് വെള്ളം വേണം .വെള്ളം കൊടുത്തപ്പോള്‍ കോലായിലിരുന്നു അവര് കള്ള് കുടി തുടങ്ങി ..കള്ള് കുടി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വേറെ ചിലതൊക്കെ വേണം ..
അതെന്താണ്ടി ..വേറെ ചിലത് ..സൈതാലി ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി .
ഓരുക്ക് ന്‍റെ കൂടെ കിടക്കണംന്ന്.. ഞാന്‍ വാക്കത്തി എടുത്തപ്പോള്‍ പറയാന്‍ കൊള്ളാത്ത കുറെ തെറീം വിളിച്ച്‌ ആ നായിന്‍റെ മക്കള് പോയി... ങ്ങള് ഇനി ഇവിടെ നിക്കണ്ടാ.. പോക്കൊളീ ...പോലീസിന്‍റെ കയ്യിപ്പെട്ടാ ങ്ങളെ കഷ്ണം കഷ്ണം ആക്കും .. എനിക്കത് കാണാന്‍ വയ്യ ..
പോലീസാ ..സൈതാലി ഒന്ന് ചിരിച്ചു ..ഇവിടെ ഈ കാട്ടുമുക്കില്‍ അതും ഈ നേരത്ത് ..അനക്ക് വട്ട് തന്നെ ..
ആ ചെക്കന്മാരെയൊക്കെ പോലീസില്‍ എടുത്തു ന്നാ കേക്കണേ .. എന്തൂട്ടാ ന്‍റെ റബ്ബേ പേര് ..സുഹറ ഒരു നിമിഷം ചിന്തിച്ചു ..ആ, സദാചാര പ്പോലീസ് ..
സൈതാലി പിന്നൊന്നും മിണ്ടാന്‍ നിന്നില്ല ...സ്വന്തം മോനും സദാചാരപ്പോലീസായതില്‍ സന്തോഷിച്ച് വേഗം പുരയിലേക്ക്‌ നടന്നു...


ഗോപി വെട്ടിക്കാട്ട് ..

Tuesday, 10 April 2012

നിന്നോട് പറയാന്‍...

നിന്നോട് പറയാന്‍...
.......................................

ഒരു നോട്ടം കൊണ്ടെങ്ങിലും ....അരുതെന്നുമാത്രം നീ പറഞ്ഞില്ല .മറ്റെല്ലാം പറഞ്ഞു ..

ഇന്നിപ്പോള്‍ ഈ അസ്തമയ സൂര്യന്‍റെ മങ്ങിയ വ്ര്‍ണക്കൂട്ടില്‍ നിന്നെ ഞാന്‍ എവിടെതിരയാന്‍ ..... ...
കാണുമ്പോള്‍ പറയാന്‍ കരുതിവെച്ച ഒരു വാക്ക് തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു ,അരികില്‍ വരുമ്പോള്‍ മറക്കുകയും അകലുമ്പോള്‍ ഓര്‍ക്കുകയും ചെയ്യുന്ന അത് ഒരു മുള്ളുപോലെ തൊണ്ടയില്‍ കുത്തിനോവിക്കുന്നു ,അല്ലെങ്കില്‍ തന്നെ നിന്നോട് പറയാന്‍ എനിക്കെന്താനുള്ളത് ..എല്ലാം ഒരു തുറന്ന പുസ്തകത്തിലെ തേഞ്ഞ അക്ഷരങ്ങള്‍ പോലെ നീ എന്നോ വായിച്ചെടുത്തതല്ലേ ....നീ മാത്രം ....

ഒരിക്കല്‍ എനിക്കായി ഒരു പൂക്കാലം മുഴുവന്‍ നീ തന്നു .പകരം ഞാന്‍ നിനക്കുതന്നതോ ...
ഒരു നെരിപ്പോടായി എരിഞ്ഞുതീരനായിരുന്നുഎന്റെ നിയോഗം ,വിളക്കിനെ പ്രണയിച്ച ശലഭമായി നീയും..അഗ്നിയില്‍ വെന്തുരുകുമ്പോഴും ഒന്ന് ശപിക്കാഞ്ഞതെന്തേ...ഒരു ശിലയായ് ഞാന്‍ ശാപമോക്ഷവും കാത്ത് കിടക്കുമായിരുന്നല്ലോ .നിന്‍റെ കാലടികള്‍ എന്റെ ശിരസ്സില്‍ നൃത്തം ചവിട്ടുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ് നിന്നെ ഒന്ന് പുണരാന്‍ എത്ര ജന്മമെങ്ങിലും കാത്തുകിടന്നേനെ.....ഇന്നിപ്പോള്‍ മോക്ഷമില്ലാത്ത ആത്മാവുമായ് യുഗാന്ത്യം വരെ അലയാന്‍ വിധിച്ചു നീ .

എല്ലാം വ്യാമോഹങ്ങള്‍ ആയിരുന്നു ...നീ ഉണര്‍ന്നതുമില്ല.. ഞാന്‍ ഉറങ്ങിയതുമില്ല..

ഉപ്പിന് ഇത്രെയും സ്വാദ് ഉണ്ടെന്നു ഞാനറിഞ്ഞത് നിന്‍റെ വിയര്‍പ്പു കണങ്ങളില്‍ നിന്നായിരുന്നു .മധുരം പോലെ നുണയുമ്പോള്‍ നീ ചിരിക്കുകയായിരുന്നോ?അറിയില്ല നിന്നെ പൂര്‍ണമായി അറിയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലല്ലോ .നിന്‍റെ മനസ്സ്, ശരീരം പോലെ ഒരിക്കലും നീ തുറന്നിട്ടില്ല .തമസ്സിന്‍റെ നിഗൂഡമായ ഗര്‍ത്തങ്ങളില്‍ നീയത് ഒളിപ്പിച്ചുവെച്ചു . .എന്നിട്ടെന്നെ നിന്‍റെ ചിറകിന്നടിയില്‍ സൂക്ഷിച്ചുവെച്ചു .ഒരുനാള്‍ എന്നെയും വിട്ടെങ്ങോട്ടോ പറന്നകന്നു .

ഇന്ന് ഇരുള്‍ മൂടിതുടങ്ങുബോള്‍ നിന്നെ ഞാന്‍ എവിടെ തിരയാന്‍ ?എന്റെ കാഴ്ച മങ്ങിതുടങ്ങിയല്ലോ .നിന്റെ ശബ്ദം എനിക്ക് കേള്‍ക്കാം .നേര്‍ത്ത രോധനമായി .പണ്ട് നീയെന്നില്‍ അലിഞ്ഞു ചേരുമ്പോഴുള്ള അതേ ശബ്ദം ...ഇപ്പോള്‍ ഞാന്‍ വ്യക്തമായി കേള്‍ക്കുന്നുട് .കാഴ്ച മങ്ങും തോറും അടുത്തായി വളരെ അടുത്തായി .ഇപ്പോള്‍ നിന്നെ എനിക്ക് തൊടാവുന്ന അത്ര അടുത്ത് നിന്റെ ആ ദീര്‍ഘനിശ്വാസം ......

ഗോപി വെട്ടിക്കാട്ട്