Followers

Tuesday, 30 November 2010

സ്വാന്ത്വനം..മിനിക്കഥ
അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..
കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ‍ കണ്ണുകളിലേക്കു
നോക്കിക്കൊണ്ട് ചോദിച്ചൂ ..
"നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..
അവള്‍ നിറമിഴികള്‍ പാതിയടച്ചു...
അവനവളുടെ കാതില്‍ മൊഴിഞ്ഞു ...
"വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം..
"

ഗോപി വെട്ടിക്കാട്ട്

Saturday, 27 November 2010

വില്ലന്‍... മിനിക്കഥ
അവനെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാ
എപ്പോഴുംകാണും എന്‍റെ പിന്നാലെ..
ഒഴിയാബാധ പോലെ..
ഒന്ന് ചോദിച്ചു കൂടെ ..
ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം..
പ്രേമിച്ചാല്‍ മാത്രം പോര ...

അമ്പലപ്പറമ്പിലെ ആല് തറയില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരെമേറെയായി..
അയാള്‍ അക്ഷമനായി താടി തടവി..
ഇവളിതുവരെയും തൊഴുതു കഴിഞ്ഞില്ലേ..

ചീറിപ്പാഞ്ഞു വരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്
അതവന്‍ തന്നെ..വരട്ടെ
ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം..
അടുത്തെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന ആളെ കണ്ടത് ..
ഒരു മിന്നായം പോലെ പാഞ്ഞു പോയ വണ്ടിയുടെ പിന്നിലിരുന്നു
അവള്‍ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു ....

ഗോപി വെട്ടിക്കാട്ട്

Wednesday, 17 November 2010

കുലം കുത്തികള്‍ ...കഥ

ഇന്നല്ലേ വാസുവിന്‍റെ രക്ത സാക്ഷി ദിനം
"ഞാനതങ്ങു മറന്നു.."
രക്തസാക്ഷി മണ്ഡപത്തിലെ വാസുവിന്‍റെ നരച്ച ചിത്രത്തില്‍ ആരോ വെച്ച ചെമ്പരത്തി പൂവിനെ നോക്കി കുഞ്ഞിരാമേട്ടന്‍ പറഞ്ഞു..

"അതെ ഇന്ന് തന്നെയാ.."അല്ലെങ്കിലും ആര്‍ക്കാ അതൊക്കെ ഇപ്പൊ ഓര്മ..
പണ്ടൊക്കെ ഇന്നത്തെ ദിവസം അനുസ്മരണവും പാര്‍ട്ടി പരിപാടികളൊക്കെ
നടത്തിയിരുന്നതാണല്ലോ ..എല്ലാം നിന്നു...കൃഷ്ണേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞു...

"അതിനിപ്പോള്‍ ഇവിടെ പാര്‍ട്ടി ഉണ്ടായിട്ടുവേണ്ടേ..."

കേട്ടുനിന്ന ഒരു ചെറുപ്പക്കാരന്റെ മറുപടികേട്ട് കുഞ്ഞിരാമേട്ട
ട്ടന്‍ പൊട്ടിത്തെറിച്ചു..
"ഉണ്ടാവില്ലെടാ..നീയോക്കെയല്ലേ നാട് നന്നാക്കാനും പാര്‍ട്ടി വളര്‍ത്താനും നടക്കണേ.

"നീയിവരോടോന്നും പറയാന്‍ നില്ലക്കണ്ടാ ...പിഴച്ചു
പോയവര്‍..."
അവരോടൊന്നും വാദിച്ചു ജയിക്കാന്‍ നമുക്കാവില്ല...
ഒരു തലമുറയുടെ ചിന്തകള്‍ തമ്മിലുള്ള അന്തരം നിനക്കിനിയും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല.
നീയിപ്പൊഴും ആ‍ പഴഞ്ചന്‍ വാദങ്ങളുമായി നടക്കുന്നു...
കാലം മാറിയപ്പോഴും കാലത്തിനൊപ്പം നടക്കാനാവാതെ നിന്നു കിതക്കുകയാണ് നീ.
കൃഷ്ണേട്ടന്‍ കുഞ്ഞിരാമേട്ട്ടന്‍റെ കൈയും പിടിച്ചു നടന്നു...


ചെറുപ്പക്കാരന്റെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി ...'കടല്‍ കിളവന്മാര്‍..."
ഇപ്പോഴും പഴയ കട്ടന്‍ ചായയും ദിനേശ് ബീഡിയുടെയും ഓര്‍മയിലാണ്‌....
പണ്ടെങ്ങാണ്ടോ ജയിലില്‍ കിടന്നിട്ടുണ്ട് ...
പട്ടിണി കിടന്നിട്ടുണ്ട് എന്നും പറഞ്ഞു എന്നും ഇവരെയൊക്കെ സഹിക്കണം എന്ന് പറഞ്ഞാല്‍ ..

"നിനക്കറിയോ കൃഷ്ണാ അന്ന് ഞാനാണ് വാസുവിനെ വിളിച്ചു കൊണ്ട് പോയത്...
അവരുടെ ലക്ഷ്യം ഞാന്‍ ആയിരുന്നു..."
കുഞ്ഞിരാമേട്ടന്‍ നിന്നു കിതച്ചു...
"അവന്‍ അന്ന് വരുന്നില്ല എന്ന് പറഞ്ഞതാണ് .. ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ട് പോയി"
പാടത്ത്‌ സമരം ഒത്തു തീര്‍ന്നപ്പോള്‍ എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി...
എന്നാല്‍ നമ്മളില്‍ തന്നെ ഒറ്റുകാരുണ്ടായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തില്ല ..
"ഇപ്പോള്‍ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..എല്ലാം മാറിയില്ലേ .."ഇന്ന് ആര്‍ക്കു വേണം കൃഷി..
"അതെ ആര്‍ക്കും വേണ്ടാ "
കണ്ടില്ലേ ..കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ...
ഈ സ്ഥലം നികത്തുന്നതിനെതിരെ സമരം ചൈയ്തതും നമ്മളൊക്കെയല്ലേ..എന്നിട്ട് എന്തായി..
ഉദ്ഘാടനം നടത്തിയതും നമ്മള്‍ തന്നെയല്ലേ ...
അന്ന് നമ്മള്‍ പറഞ്ഞതെല്ലാം ഇപ്പോഴും ഇവിടെയോക്കെത്തെന്നെയുണ്ടല്ലോ ..
പരിത സ്ഥിതി പ്രശനവും.. വെള്ളം ഒഴിഞ്ഞു പോകാതെ മറ്റുള്ളവരുടെ കൃഷി നശിക്കലുമൊക്കെ..
കണ്ടോ ഈ നികത്തിയ സ്ഥലത്തായിരുന്നു നമ്മള്‍ അന്ന് സമരം ചെയ്യ്തത്...
എന്തിനായിരുന്നെന്ന് ഓര്‍മ്മയുണ്ടോ നിനക്ക്..
പകലന്തിയോളം കൊയ്തും മെതിച്ചും നെല്ലളക്കുംപോള്‍ പണിയെടുത്തവന് എട്ടിനൊന്നും പത്തിനൊന്നു
മൊക്കെ കൂലി കൊടുക്കുന്ന ജന്മിമാര്‍ക്ക്
എതിരെ ...അഞ്ചില്‍ ഒന്ന് പതന്മ്പു വാങ്ങിയെടുക്കാന്‍ ..
ഇപ്പോള്‍ നിന്നു പ്രസംഗിക്കുന്ന ആ‍ ചെറുക്കനില്ലേ ..
അവന്‍റെ അച്ഛന്‍ കുമാരനാണ് ഞങ്ങളെ ഒറ്റി കൊടുത്തത് ...ഇപ്പോള്‍ അവനും മുതലാളിയല്ലേ ....

നിനക്ക് ഓര്‍മ്മയുണ്ടോ ..മിച്ച ഭൂമി സമരത്തില്‍ അന്ന് നമ്മള്‍ മേനോന്‍റെ മിച്ചഭൂമിയില്‍ കുടില്‍ കെട്ടിയതും ..
പോലീസ് നമ്മളെ തല്ലി ചതച്ചതും..കുമാരന്‍ അന്ന് മേനോന്‍റെ വലം കൈ ആയിരുന്നു ...
കുഞ്ഞി രാമേട്ടന്‍ ഇടികൊണ്ട്‌ കേള്‍വിശക്തി നശിച്ച് ഇപ്പോഴും പഴുത്ത് ഒലിക്കുന്ന തന്‍റെ ചെവി തടവി ചോദിച്ചു ...
എങ്ങനെയാണ് കൃഷ്ണാ ഇവരെല്ലാം പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയത് ...പാര്‍ട്ടി ഇവരായി മാറിയത് .

കുഞ്ഞിരാമേട്ടന് അറിയോ ..ഇപ്പൊ അവിടെ ചിലച്ച ആ ചെക്കനില്ലേ .
അവനാണ് പുതിയ പാര്‍ട്ടിയുടെ നേതാവ് .കൂട്ടിനു കുറെ തല തിരിഞ്ഞ പിള്ളേരും .
നമ്മുടെ പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്ന് പറഞ്ഞ്‌ തിരുത്താന്‍ നടക്കുന്നവര്‍ ....
അവര് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെയ്യ്തത് എന്താണെന്നറിയോ ...
രക്ത സാക്ഷി മണ്ഡപത്തില് മാല ചാര്‍ത്തി ..മുദ്രാവാഖ്യവും വിളിച്ച്‌ പോളിംഗ് സ്റ്റേഷനില്‍ പോയി
മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടിയുടെ ചിന്ഹത്തില്‍ വോട്ട് ചെയ്യ്തു ...അങ്ങനെ കാലങ്ങളായി
നമ്മള്‍ ജയിച്ചു പോന്ന നമ്മുടെ വാര്‍ഡ്‌ എതിരാളികള്‍ക്ക് അടിയറ വെച്ചു..

അതില്‍ പുതുതായി ഒന്നുമില്ല കൃഷ്ണാ ...ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ എന്ന് മുണ്ടായിരുന്നു .....
കുലം കുത്തികള്‍ .................

കുഞ്ഞിരാമേട്ടന്‍ അതും പറഞ്ഞ്‌ വേച്ചു വേച്ചു നടന്നു ................

ഗോപി വെട്ടിക്കാട്ട്.