Followers

Tuesday, 17 August 2010

ഓണം ..മിനിക്കഥ ...










"ആ‍ കാറ്ററിംഗ്ങ്ങുകാര്‍ ഇത് വരെ വന്നില്ല ..
"ഇനിയിപ്പോ എന്താ ചെയ്യാ ..
ഞാനാണെങ്കില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല ..

ഓണ സദ്യയല്ലേ ..അവര്‍ക്കൊരു പാട് സ്ഥലത്ത് കൊടുക്കാനുണ്ടാവും ..
നീയൊന്നു കൂടി വിളിച്ചു നോക്ക്..അഡ്രസ്സ് ശരിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ ..
"മോളെ ആ‍ പൂക്കളൊന്നും നശിപ്പിക്കണ്ടാ" കഴുകി വെച്ചാല്‍ അടുത്ത ഓണത്തിനു ഉപയോഗിക്കാം ..

"അച്ഛാ ഈ ഓണക്കളി കണ്ടു മടുത്തു..ആ‍ ചാനലോന്നു മാറ്റൂന്നെ ..
ഹിന്ദി ഫിലിം ഉണ്ട് "കഹോനാ പ്യാര്‍ ഹെ"

"അല്ല നിങ്ങള് കുളിക്കുന്നില്ലേ "
കസവ് മുണ്ടും ജുബ്ബയും തേച്ചു വെച്ചിട്ടുണ്ട് ..

അയാള്‍ ബാറ്റ് റൂമില്‍ കടന്നു വാതിലടച്ചു .
ബാത്ത്‌ട്ടബ്ബിലെ വെള്ളത്തിലെക്കൊരു മുങ്ങാംകുഴിയിട്ടു ..

കുളിച്ചു കയറിയപ്പോള്‍ അങ്ങ് പുഴക്കരയില്‍ കൂട്ടുകാരെല്ലാവരും
ആര്‍പ്പു വിളിക്കുന്നു..
അയാളും നീട്ടി വിളിച്ചു ..
ആറാപ്പൂയ്‌ ..പൂയ്‌ പൂയ്‌ ..

ഗോപി വെട്ടിക്കാട്ട്

5 comments:

  1. ഞാനും ഇമ്മിണി വലിയ ഒരു നെടുവീര്‍പ്പിട്ടു!

    ReplyDelete
  2. എല്ലാം എന്നും ഒരുപോലല്ലല്ലോ!

    കാലം മാറുന്നു,നമ്മളും!

    എന്നാലും ഓർമ്മയിൽ ഓണം ഇന്നും അതേ പൊലിമയിലുണ്ട്!
    അതു മതി!

    ReplyDelete
  3. ഓണക്കുടി മാത്രം കൂടി കൂടി വരുന്നു..!!

    ReplyDelete