Followers

Thursday 22 July 2010

പേടിസ്വപ്നം ...മിനിക്കഥ











മുബാറക്ക്‌ ബിന്‍ സുല്‍ത്താനും ..അവന്‍റെ വെളുത്ത ജ്ഗ്ഗ്വാര്‍ കാറും ..
പേടി സ്വപ്നമായി.. ഉറക്കം കളയുമ്പോള്‍ ,,അവള്‍ മൂടിപ്പുതച്ചു ഉറങ്ങുകയാണ്.. ശവം.
ആ‍ കഴുത്തു ഞെരിച്ചു ഒരു പുഴുവിനെപ്പോലെ ചവുട്ടിയരക്കാന്‍ കഴിഞ്ഞിരുന്നു വെങ്കില്‍..
ഇന്നും അവന്‍റെ കാര്‍ കണ്ടപ്പോള്‍ കരുതിയതാണ് കൈയ്യോടെ പിടിക്കണമെന്ന് ..
ലിഫ്ട്ടിനടുത്തെത്തിയപ്പോള്‍ അവനതാ ഇറങ്ങി വരുന്നു ..
തന്നെ കണ്ടപ്പോള്‍ വളിച്ച ചിരിയുമായി ഒരു അസ്സലാമു അലൈക്കും ..പിന്നെ ഒരു കൈഫ ഹാല്ക് ..
തന്‍റെ മുഖത്തെ വെറുപ്പ്‌ വായിച്ചെടുത്തിട്ടാവാം ..മറുപടിക്ക് കാത്തു നിക്കാതെ അവന്‍ സ്ഥലം വിട്ടത് ..
"അയാള്‍ എന്തിനിവിടെ വന്നു "
"ആര്"
അവള്‍ ഒന്നും അറിയാത്ത പോലെ..
നിന്‍റെ ആ‍ കള്ള അറബി മുബാറക്ക്‌ ..
"അത് ഓഫീസിലെ ഒരു കാര്യം പറയാനാണ് "
'അതിനു വീട്ടില്‍ ഈ നേരത്ത് തന്നെ വരണോ "വിളിച്ചു പറഞ്ഞാല്‍ പോരെ..
"അതെ ഒരു കാര്യം പറയാം "ഞാന്‍ അയാളുടെ പേര്‍സണല്‍ സെക്രട്ടറി ആണ്..ഞങ്ങള്‍ക്ക് പലതും പറയാന്‍ കാണും..
ഒരു തരം മാനസിക രോഗികളെ പ്പോലെ..സംശയത്തിന്‍റെ കണ്ണ് കൊണ്ട് എന്നെ കാണരുത് ..പറഞ്ഞേക്കാം
അവള്‍ നിന്നു ചീറി ..
ചോറെടുത്ത് വെച്ചിട്ടുണ്ട് ..വേണമെങ്കില്‍ എടുത്തു കഴിച്ചിട്ട് ഉറങ്ങാന്‍ നോക്ക് ..
അയാള്‍ പതിവ് പോലെ അനുസരണയുള്ള കുട്ടിയായി ഊണ് കഴിച്ചു ...ഉറങ്ങാന്‍ കിടന്നു..

മനസ്സ് നിറയെ മുബാറക്ക്‌ ബിന്‍ സുല്‍ത്താനും ..അവന്‍റെ വെളുത്ത ജ്ഗ്ഗ്വാര്‍ കാറും ..

ഗോപിവെട്ടിക്കാട്ട്

4 comments:

  1. മുബാറക് വന്നാല്‍ ഇനി വതില്‍ തുറക്കില്ല ........നന്നായിട്ടു

    ReplyDelete
  2. കൊള്ളാം.
    കിറുക്രൃത്യം!!!

    ReplyDelete
  3. മനസ്സില്‍ കൊള്ളിക്കുന്ന ഒരു കഥ.

    ReplyDelete
  4. ഓര്‍ക്കുട്ടില്‍ നിന്നും വായിച്ചതാണ്.
    വീണ്ടും വായിച്ചപ്പോളും ഇഷ്ടമായി.

    ReplyDelete