
അച്ഛനെ മനസ്സില്‍ ധ്യാനിച്ച് വെള്ളംകൊടുത്തു എഴുന്നെറ്റൊളൂ..
കുറച്ചു മാറിനിന്നു കൈ തട്ടണം ..
കാക്കകള്‍ മരക്കൊമ്പില്‍ ഇരുന്നു ശബ്ദംഉണ്ടാക്കുന്നതല്ലാതെ ഒരെണ്ണം ബലി ചോറ്കൊത്തിയില്ല..
എന്തായിത് ..
ഇനി അച്ഛന് ഇഷ്ട്ടായില്ലന്നുണ്ടോ ..
വൃദ്ധ സദനത്തിലാണെങ്കിലും ഒന്നിനും ഞാന്‍ ഒരു കുറവും വരുത്തിയില്ലല്ലോ ..
ഇപ്പൊ എന്തെല്ലാം തിരക്കുകള്‍ മാറ്റിവെച്ചാണ് അമേരിക്കയില്‍ നിന്നും
ശാര്‍ദ്ധം ഊട്ടാന്‍ വേണ്ടി മാത്രമായി വന്നത് ..എന്നിട്ടും ...
അയാള്‍ പിറു പിറുത്തു..
"ഡാടി, ഡാടിയും ക്രോ ആകുമോ ..
മകന്‍റെ ചോദ്യം അയാള്‍ കേട്ടില്ലെന്നു നടിച്ചു.....
ഗോപി വെട്ടിക്കാട്ട്
No comments:
Post a Comment